മഴ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണെ ബാധിക്കുമോ??
മഴ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണെ ബാധിക്കുമോ??
ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകമനോവിച് കൊച്ചിയിലെത്തിയത്. തുടർന്നു ഇന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിന്ക്സിസും ബ്ലാസ്റ്റേഴ്സ് ബാക്ക് റൂം സ്റ്റാഫും കൊച്ചിയിലെത്തി കഴിഞ്ഞു. പക്ഷെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത് മറ്റൊരു കാര്യമാണ്.
കേരളത്തിലേ ഇപ്പോൾ നിലനിൽക്കുന്ന കാലാവസ്ഥ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണെ ബാധിക്കുമോ??. കൊച്ചിയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കുക. എന്നാൽ കേരളത്തിൽ എങ്ങും തകർത്തു പെയ്യുന്ന മഴ കാരണം ഈ ക്യാമ്പ് വൈകിയേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇതിനെ പറ്റിയുള്ള വിശ്വാസയോഗ്യമോ ഔദ്യോഗികമായിയുള്ള സ്ഥിരീകരണം ഒന്ന് ലഭ്യമല്ല . കൊച്ചിയിലെ പ്രീ സീസൺ ശേഷം ബ്ലാസ്റ്റേഴ്സ് യൂ. എ. ഈ യിലേക്ക് പറക്കും.ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 29 വരെയാണ് ബ്ലാസ്റ്റേഴ്സിന്റെ യൂ. എ. ഈ യിലെ പ്രീ സീസൺ.12 ദിവസം ബ്ലാസ്റ്റേഴ്സ് അൽ നാസർ സ്പോർട്സ് ക്ലബ്ബിൽ പരിശീലനം നടത്തും. മാത്രവുമല്ല മൂന്നു സൗഹൃദ മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് കളിക്കും.
ഓഗസ്റ്റ് 20, 25,28 എന്നീ തീയതികളിലാണ് ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരങ്ങൾ.ഓഗസ്റ്റ് 20 ന്ന് അൽ നാസർ എസ് സിയുമായിയാണ് ആദ്യ മത്സരം.ഓഗസ്റ്റ് 25 ന്ന് ദിബ്ബ എഫ് സിയുമായി ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.അവസാന മത്സരം ഓഗസ്റ്റ് 28 ന്ന് ഹട്ട സ്പോർട്സ് ക്ലബ്ബുമായിയാണ്.
Our Whatsapp Group